ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
കോവിഡ് കൈകാര്യം ചെയ്തതിലും ദേശീയ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ 24 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ പ്രദീപ് കുമാര്‍ എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. `ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനുകള്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചിരിക്കുന്നത്' എന്നതായിരുന്നു പോസ്റ്ററിലെ സന്ദേശം.
ഇത്തരത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വ്യക്തികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഞങ്ങളും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നു, ഞങ്ങളെയും അറസ്റ്റ് ചെയ്യൂ എന്നു പറഞ്ഞാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിന് ക്ഷാമം അനുഭവപ്പെടുമ്പോള്‍ വാക്‌സിന്‍ വിദേശത്ത് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ജനങ്ങള്‍ രംഗത്തെത്തുന്നത്.
Keywords: Prime minister, Poster, Arrest, Plea, Supreme court


COMMENTS