തിരുവന്നതപുരം: മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് അറിയിച്ച് കേരളം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്...
തിരുവന്നതപുരം: മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് അറിയിച്ച് കേരളം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നടപടി.
കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ തന്നെ ഉപയോഗിക്കുവാന്‍ അനുവദിക്കണമെന്നും കരുതല്‍ ശേഖരമായി ഉണ്ടായിരുന്ന 450 ടണ്ണില്‍ അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
അതിനാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ തന്നെ ഉപയോഗിക്കുവാന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കാസര്‍കോഡ് ജില്ലയിലടക്കം ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുകയാണ്. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം ക്ഷാമം നേരിടുന്നുണ്ട്.
ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്ന സംഭവവും ഉണ്ടായി.
തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ഇവിടേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യം ഒക്കെ കണക്കിലെടുത്താണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
Keywords: Oxygen supply, Kerala, Stops, Chief minister, Prime minister
COMMENTS