തിരുവനന്തപുരം: പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് ചേര്‍ന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. കെ കെ ശൈലജ പുറത...
തിരുവനന്തപുരം: പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് ചേര്‍ന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി.
കെ കെ ശൈലജ പുറത്തു പോകുമ്പോള്‍ ആരോഗ്യ വകുപ്പ് വീണാ ജോര്‍ജിനായിരിക്കും ലഭിക്കുക. കെ എന്‍ ബാലഗോപാല്‍ ധനമന്ത്രിയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിന്‍ പൊതുമരാമത്തും ടൂറിസവും വകുപ്പുകളാണ് നല്കുന്നത്.
പ്രധാന വകുപ്പുകള്‍ താരതമ്യേന ചെറുപ്പക്കാര്‍ക്കു നല്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയന്‍- മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
എം.വി. ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, എക്‌സൈസ്
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണാ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
കെ.രാധാകൃഷണന്‍-ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആര്‍. ബിന്ദു-ഉന്നത വിദ്യാഭ്യാസം
വി.ശിവന്‍കുട്ടി-പൊതു വിദ്യാഭ്യാസം, തൊഴില്‍
പി.എ. മുഹമ്മദ് റിയാസ്-പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍-സഹകരണം, രജിസ്‌ട്രേഷന്‍
കെ. കൃഷ്ണന്‍കുട്ടി-വൈദ്യുതി
ആന്റണി രാജു-ഗതാഗതം
എ.കെ. ശശീന്ദ്രന്‍-വനം
റോഷി അഗസ്റ്റിന്‍-ജലവിഭവം
അഹമ്മദ് ദേവര്‍കോവില്‍-തുറമുഖം
സജി ചെറിയാന്‍-ഫിഷറീസ്, സാംസ്‌കാരികം
വി. അബ്ദുറഹ്മാന്‍-ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ. ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
കെ.രാജന്‍-റവന്യു
പി.പ്രസാദ്-കൃഷി
ജി.ആര്‍. അനില്‍-സിവില്‍ സപ്ലൈസ്
ഘടകകക്ഷി മന്ത്രിമാരെ എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചു. സി പി എം നേതാക്കള്‍ അവരുമായി കൂടിയാലോചന നടത്തുന്നുണ്ട്.
ഒരു എം.എല്‍എ മാത്രമുള്ള ഘടക കക്ഷികള്‍ രണ്ടര വര്‍ഷം കഴിയുമ്പോള്‍ അടുത്ത ഘടക കക്ഷിക്കു വേണ്ടി മാറിക്കൊടുക്കണം.
ആന്റണി രാജുവിന് നല്കിയ ഗതാഗതം രണ്ടര വര്‍ഷം കഴിയുമ്പോള്‍ കെ ബി ഗണേശ് കുമാറിനു നല്കും. അഹമ്മദ് ദേവര്‍ കോവിലില്‍ നിന്ന് തുറമുഖവും മ്യൂസിയവു രണ്ടര വര്‍ഷം കഴിഞ്ഞു കടന്നപ്പള്ളിക്കു കൊടുക്കും. ഇപ്പോള്‍ കടന്നപ്പള്ളി ഈ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നതും.
ഇക്കുറി ഉദാര സമീപനമാണ് വകുപ്പു വിഭജനത്തില്‍ സിപിഎം പുലര്‍ത്തിയിരിക്കുന്നത്. എം.എം. മണി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഘടക കക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്കാണ് കൊടുത്തിരിക്കുന്നത്.
മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇന്നു വൈകുന്നേരത്തോടെ വരുമെന്നു പ്രതീക്ഷിക്കുന്നു.
Summary: The portfolios of the ministers in the new government were decided at a meeting of the CPM secretariat here today.
Veena George will get the health department when KK Shailaja leaves. When KN Balagopal became the Finance Minister, the Chief Minister's son-in-law Mohammad Riyas was given charge of the Public Works and Tourism Departments. It is also noteworthy that the major departments cater to relatively young people.
Keywords: Ptfolios, LDF Government, CPM secretariat, Veena George, KK Shailaja, KN Balagopal, Finance Minister, Chief Minister, Son-in-law, Mohammad Riyas, Public Works,Tourism Departments
COMMENTS