ചണ്ഡീഗഢ്: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്...
ചണ്ഡീഗഢ്: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. കൊലപാതകത്തിനു പിന്നാലെ സുശീല്‍ കുമാര്‍ ഒളിവില്‍ പോയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പം ജലന്ധറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
ഈ മാസം നാലാം തീയതിയാണ് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ അടിപിടിക്കിടെ മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാര്‍ കൊല്ലപ്പെട്ടത്.
സാഗര്‍ കുമാറും സുശീല്‍ കുമാറും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് സുശീല്‍ കുമാര്‍ ഒളിവില്‍ പോകുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Keywords: Murder, Sushil Kumar, Arrested, Delhi police
COMMENTS