ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയെ പിടിച്ചുകെട്ടാനായി പടയ്ക്കിറങ്ങിയ ബിജെപിക്ക് ബംഗാളില്‍ അടിപതറുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. ആകെയുള്ള 292ല്‍ 205...
ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയെ പിടിച്ചുകെട്ടാനായി പടയ്ക്കിറങ്ങിയ ബിജെപിക്ക് ബംഗാളില്‍ അടിപതറുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.
ആകെയുള്ള 292ല്‍ 205 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം. 42 സീറ്റ് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലാണ്. ബിജെപിക്ക് 84 സീറ്റിലേ മുന്നേറാനായിട്ടുള്ളൂ. 2019നെ അപേക്ഷിച്ച് അവര്‍ 37 സീറ്റ് പിന്നിലുമാണ്. ഇടതു പക്ഷത്തിന് കിട്ടിയത് ഒരു സീറ്റു മാത്രമാണ്. കഴിഞ്ഞ തവണ അവര്‍ക്ക് എട്ടു സീറ്റുണ്ടായിരുന്നു.
ഇതേസമയം, മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്. തന്റെ മുന്‍ വിശ്വസ്തനും പിന്നീട് ബിജെപിയിലേക്കു ചേക്കേറിയ നേതാവുമായ സുവേന്ദു അധികാരിയെ നേരിടാന്‍ നന്ദിഗ്രാമില്‍ ചെന്ന മമതയ്ക്ക് അടിതെറ്റുകയായിരുന്നു. ഇനിയിപ്പോള്‍ മമതയ്ക്ക് മറ്റൊരു സീറ്റില്‍ ആരെയെങ്കിലും മാറ്റി മത്സരിക്കേണ്ടിവരും.
ഇതേസമയം, തമിഴ് നാട്ടില്‍ ഡിഎംകെ സഖ്യം ഭരണം ഉറപ്പാക്കി. 234ല്‍ 137 സീറ്റില്‍ ഡിഎംകെ മുന്നണിക്ക് വിജയം ഉറപ്പായിട്ടുണ്ട്. മുന്‍ തവണത്തേതിലും 39 സീറ്റ് കൂടുതലാണിത്.
എഡിഎംകെ സഖ്യത്തിന് 96 സീറ്റിലാണ് സാദ്ധ്യത. 2016നെ അപേക്ഷിച്ച് 40 സീറ്റ് കുറവ്. കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിന് ഒരു സീറ്റുണ്ട്.
അസമില്‍ ബിജെപി തുടര്‍ഭരണം ഉറപ്പാക്കി. 77 സീറ്റിലാണ് ജയം പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു സീറ്റ് കുറവ്. കോണ്‍ഗ്രസിന് 48 സീറ്റില്‍ ലീഡുണ്ട്. 2019നെ അപേക്ഷിച്ച് ആറു സീറ്റ് കൂടുതല്‍. മറ്റുള്ളവര്‍ക്ക് ഒരു സീറ്റുണ്ട്.
പുതുച്ചേരിയില്‍ എന്‍ ആര്‍ സിക്ക് 11 സീറ്റുണ്ട്. കോണ്‍ഗ്രസിന് ആറു സീറ്റാണ്.
COMMENTS