...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ചേക്കുമെന്നു സൂചന. കൂടുതല്‍ ഇളവുകള്‍ നല്കിക്കൊണ്ട് ലോക് ഡൗണ്‍ തുടരാനാണ് ആലോചന.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണം തുടരണമെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദ്ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി അനുദിനം താഴുന്നുണ്ടെങ്കിലും ഗുരുതര രോഗികളുടെ എണ്ണം കുറയാത്തത് ആശങ്കയാണ്. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ലോക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകും.
ഇതിനിടെ, കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ ബാധകം.
ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍
മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍
കംപ്യൂട്ടര്‍ റിപ്പയര്‍ സെന്റര്‍
ഗ്യാസ് സ്റ്റൗ റിപ്പയര്‍ സെന്റര്‍
കണ്ണട വില്പന, റിപ്പയര്‍
ശ്രവണ സഹായി വില്പന, റിപ്പയര്‍
കൃത്യമ അവയവ വില്പന, റിപ്പയര്‍
ചകിരി കയര്‍ നിര്‍മാണശാല
വനിതാ ഹൈജീന്‍ സാധനങ്ങള്‍ വില്പന സ്ഥലങ്ങളില്‍ എ ത്തിക്കുന്ന വാഹനങ്ങള്‍ക്ക് അനുമതി
Keywords: Kerala, Covid, Lockdown
COMMENTS