തിരുവനന്തപുരം: സംസ്ഥാനത്തെ ലോക് ഡൗണ്‍ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴ...
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക് ഡൗണ്‍ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കി സാധാരണ ലോക് ഡൗണ്‍ തുടരാന്‍ തീരുമാനമായി. എന്നാല്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടരും.
ഈ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലും താഴെ പോയതിനാലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഈ ജില്ലകളില്‍ ആക്റ്റീവ് കേസുകള്‍ കുറഞ്ഞതും ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ കാരണമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളിലും ആക്റ്റീവ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. പക്ഷേ, കോവിഡ് വ്യാപനം തുടരുന്നുണ്ട്.
Summary: The lockdown has been extended to May 30 in Kerala. Triple lockdown will be avoided in Thiruvananthapuram, Thrissur and Ernakulam districts from tomorrow. However, the triple lockdown will continue in Malappuram district, which has the highest test positivity rate.
Keywords: Lockdown, May 30, Kerala, Triple lockdown, Thiruvananthapuram, Thrissur, Ernakulam district, Malappuram , Test positivity rate
COMMENTS