തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നിലവില്‍ വന്നു. 16ന് രാത്രി 12 വരെയാണ് ലോക് ഡൗണ്‍. അടച്ചിടലനിടെ, ചരക്ക് ഗതാഗതത്തിന് തടസ്സമില...
തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നിലവില്‍ വന്നു. 16ന് രാത്രി 12 വരെയാണ് ലോക് ഡൗണ്‍.
അടച്ചിടലനിടെ, ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. എന്നാല്‍, ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കു വേണ്ട ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഫയര്‍ഫോഴ്സുമായി സഹകരിച്ച് ഹൈവേ പൊലീസ് എത്തിക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. തൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തി നിര്‍മാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും കരാറുകാര്‍ നല്കണം. അതിനു കഴിയുന്നില്ലെങ്കില്‍ യാത്രാ സൗകര്യം ഒരുക്കണം.
ഇളവുകള്‍
വിവാഹം, മരണാനന്തരച്ചടങ്ങ്, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്കു കൊണ്ടുപോകല്‍ എന്നിവയ്ക്ക് യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം കരുതണം.
മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതര്‍ക്ക് ജില്ല വിട്ട് യാത്രയാകാം. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.
രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ആശുപത്രികളിലേക്കും വീടുകളിലേക്കും ആശുപത്രി രേഖകള്‍ കാണിച്ച് പോകാം.
നേരിട്ടുള്ള കോടതി ിറ്റിങ്ങുണ്ടെങ്കില്‍ അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും യാത്ര ചെയ്യാം.
അവശ്യ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, കയറ്റുമതി ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിംഗ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.
പെട്രോനെറ്റ്, എല്‍എന്‍ജി, വിസ കോണ്‍സുലര്‍ സേവനങ്ങള്‍, ഏജന്‍സികള്‍, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍, കസ്റ്റംസ് സര്‍വീസ്, ഇഎസ്ഐ സേവനം എന്നിവ പ്രവര്‍ത്തിക്കാം.
മോട്ടോര്‍ ഗതാഗത വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ഡെയറി വികസന വകുപ്പ്, നോര്‍ക്ക എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
നിയന്ത്രണങ്ങള്‍
* പൊലീസ് നല്കുന്ന പാസില്ലാതെ പുറത്തുപോകാന്‍ പാടില്ല.
* അത്യാവശ്യ ഘട്ടങ്ങളില്‍ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം.
* മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
* തട്ടുകടകള്‍ തുറക്കാന്‍ പാടില്ല.
* വാഹന വര്‍ക്ക്‌ഷോപ്പ് ആഴ്ചയിലെ അവസാന രണ്ടു ദിവസം തുറക്കാം.
* ഹാര്‍ബര്‍ ലേലം പാടില്ല.
* അന്തര്‍ ജില്ലാ യാത്ര പാടില്ല.
*റെസ്റ്റോറന്റും ഹോട്ടലും രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ, പാഴ്സലും ഹോം ഡെലിവറിയും മാത്രമേ പാടുള്ളൂ.
Keywords: Lockdown, Kerala, Police, Guideline
COMMENTS