തിരുവനന്തപുരം: റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ വിതരണത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നതിനുള്‍പ്പെടെ അനുമതി...
തിരുവനന്തപുരം: റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ വിതരണത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നതിനുള്‍പ്പെടെ അനുമതി നല്കിക്കൊണ്ട്, ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയുള്ള ഉത്തരവിറങ്ങി. ഹോട്ടലുകളില്‍ പാര്‍സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.
ഗതാഗത വകുപ്പ് , വനിതാ-ശിശു വികസന വകുപ്പ് , ക്ഷീര വികസന വകുപ്പ് , നോര്‍ക്ക എന്നിവയേയും ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കി.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ , കാപിറ്റല്‍ ആന്‍ഡ് ഡെബിറ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍, കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ എന്നിവക്ക് തിങ്കള്‍, ബുധന്‍, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാര്‍ തെളിവിനായി ആശുപത്രി രേഖകള്‍ കൈവശം സൂക്ഷിച്ചാല്‍ യാത്ര അനുവദിക്കും.
അഭിഭാഷകര്‍ക്കും കോടതി ജീവനക്കാരായ ക്ലര്‍ക്കുമാര്‍ക്കും യാത്ര അനുവദിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍, കയറ്റുമതി ഉത്പന്നങ്ങള്‍ , മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യാത്ര ആകാം.
കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളായ പെട്രോനെറ്റ് / എല്‍.എന്‍.ജി വിതരണം, വീസ കോണ്‍സുലാര്‍ സര്‍വീസുകള്‍/ ഏജന്‍സികള്‍, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍, കസ്റ്റംസ് സര്‍വീസുകള്‍, ഇ.എസ്.ഐ സര്‍വീസുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
COMMENTS