തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ നാലു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇടതു മുന്നണി ലീഡ് വ്യക്തമായ നിലനിറുത്തുന്നു. എല്‍ ഡി എഫ്-92 യ...
തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ നാലു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇടതു മുന്നണി ലീഡ് വ്യക്തമായ നിലനിറുത്തുന്നു.
എല്‍ ഡി എഫ്-92
യുഡിഎഫ്-46
എന്‍ഡിഎ-2
എന്നതാണ് ഫല നില.
നേമം (കുമ്മനം രാജശേഖരന്‍), പാലക്കാട് (ഇ ശ്രീധരന്‍) എന്നിവരാണ് മുന്നിട്ടു നില്‍ക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. ഒരു ഘട്ടത്തില്‍ തൃശൂരില്‍ സുരേഷ് ഗോപി മുന്നിലേക്കു വന്നുവെങ്കിലും പിന്നീട് പിന്നാക്കം പോയി. നാലാം റൗണ്ടില്‍ കുമ്മനത്തിന്റെ ലീഡ് ആയിരത്തിനു താഴേയ്ക്കു വന്നു.
ഇടതു മുന്നണിക്ക് അഭിമാന പോരാട്ടം നടന്ന പാലായില്‍ ജോസ് കെ മാണി പിന്നിലാണ്. ഇവിടെ, മാണി സി കാപ്പന്‍ 8000 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്.
പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഇവിടെ ഇടതു സ്ഥാനാര്‍ത്ഥി 8000 വോട്ടിനു മുന്നിലാണ്.
Summary: The Left Front maintains a clear lead after completing four rounds of counting of votes in the election. LDF-92, UDF-46, NDA-2 is the result level.
Keywords: Kerala, Election, LDF, UDF, NDA, Assembly Polls, Pinarayi Vijayan, Ramesh Chennithala, Kummanam Rajasekharan
COMMENTS