തിരുവനന്തപുരം: നവ കേരള ശില്പികളില്‍ പ്രധാനിയും കേരളത്തിന്റെ വിപ്ലവ നക്ഷത്രവുമായിരുന്ന കെ ആര്‍ ഗൗരി അമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധ...
തിരുവനന്തപുരം: നവ കേരള ശില്പികളില്‍ പ്രധാനിയും കേരളത്തിന്റെ വിപ്ലവ നക്ഷത്രവുമായിരുന്ന കെ ആര്‍ ഗൗരി അമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭൂപരിഷ്‌കരണം കേരളത്തില്‍ സാധ്യമാക്കുന്നതിന് മുന്‍കൈയെടുത്ത നേതാക്കളില്‍ ഏറ്റവും മുന്നില്‍ ഗൗരി അമ്മയുടെ പേരുണ്ടാകും. ആ തീരുമാനം കേരളത്തെ ഇന്നത്തെ നിലയിലാക്കുന്നിതില്‍ സുപ്രധാന നാഴികക്കല്ലാവുകയും ചെയ്തു.
ഇഎംഎസിന്റെ നേതൃത്വത്തില്‍ 1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഗൗരി അമ്മ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ്. പി കൃഷ്ണപിള്ളയാണ് ഗൗരി അമ്മയ്ക്കു പാര്‍ട്ടി അംഗത്വം നല്കിയത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഗൗരി അമ്മ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. ഇ എം എസ്, എ കെ ജി, നായനാര്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ക്കു തുല്യമായ പങ്കാണ് ഇക്കാര്യത്തില്‍ ഗൗരി അമ്മയുടേത്.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ റവന്യൂ വകുപ്പാണ് ഗൗരി അമ്മയെ ഏല്പിച്ചത്. കേരള ചരിത്രം തന്നെ മാറ്റിമറിച്ച ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് അങ്ങനെയാണ് ഗൗരി അമ്മ ചുക്കാന്‍ പിടിച്ചത്.1967, 1980, 1987 വര്‍ഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരി അമ്മ അംഗമായിരുന്നു. 11ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരി അമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോഡ് ഗൗരിഅമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്. ഗൗരിഅമ്മയുടെ ആത്മകഥ 2010-ല്‍ ആത്മകഥ- കെ ആര്‍ ഗൗരിഅമ്മ എന്ന പേരില്‍ പുറത്തിറക്കി. ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതലയിലിരിക്കെയാണ് ഭൂപരിഷ്‌കരണ ബില്‍ നടപ്പാക്കിയത്. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5,00,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായ വലിയ മുന്നേറ്റമായിരുന്നു അത്. ഇ കെ നായനാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ആദ്യ മന്ത്രിസഭയില്‍ കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്ത്രിയെന്ന നിലയില്‍ ഗൗരി അമ്മയുടെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വ്വതി അമ്മ ദമ്പതികളുടെ മകളായി 1919 ജൂലായ് 14നാണ് ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിഎ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി.
1957-ലെ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിഅമ്മ സിപിഐ എമ്മിലും ഉറച്ചുനിന്നു.
പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങളെ തുടര്‍ന്ന് 1994ല്‍ സിപിഎമ്മില്‍നിന്ന് പുറത്തായി. തുടര്‍ന്ന് ജെ എസ് എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്നു. യുഡിഎഫുമായി സ്വരചേര്‍ച്ചയില്ലാതെ വര്‍ഷങ്ങള്‍ക്കു ശേഷം ആ മുന്നണി വിട്ടു.
Summary: KR Gauri Amma, one of the foremost architects of modern Kerala has passed away. She was 102 years old. She was undergoing treatment for congenital diseases.
Gauri Amma will be at the forefront of the leaders who took the initiative to make land reform possible in Kerala. That decision was an important milestone in making Kerala what it is today.
Keywords: KR Gauri Amma, Kerala, CPM, JSS, Communist Leader
COMMENTS