തിരുവനന്തപുരം: ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ക്ക് ലോക് ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിന് അപേക്ഷിക്കാമെന...
തിരുവനന്തപുരം: ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ക്ക് ലോക് ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിന് അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അടിയന്തര യാത്ര ചെയ്യുന്നവര്‍ക്ക് പാസിന് പൊലീസിന്റെ പോള്‍ ആപ്പിലും അപേക്ഷിക്കാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിനെ കാണിക്കണം.
പരമ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്ക് സത്യവാങ്മൂലം കരുതിയാല്‍ മതി. ഇതിന് പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.
75 വയസിനു മുകളിലുള്ളവര്‍ ചികില്‍സയ്ക്കു പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ അനുവദിക്കും.
നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനയും നടത്തി സഹകരിച്ച മുഴുവന്‍ വിശ്വാസികളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒത്തു ചേരലും കൂട്ടം ചേരലും നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തില്‍ തന്നെ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
COMMENTS