തിരുവന്തപുരം: പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് കുടുംബ പ്രശ്‌നങ്ങള്‍ കാരണമെന്ന് റിപ്പോര്‍ട്...
അടുത്തിടെ അന്തരിച്ച പിതാവ് ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ സ്വത്തിന്റെ അവകാശിയായി ഗണേഷ്‌കുമാറിന്റെ പേരുമാത്രം ഉണ്ടായിരുന്നതാണ് പ്രശ്‌നമായതെന്നാണ് സൂചന.
വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരില്‍ക്കണ്ടു സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം മുന്‍പ് എഴുതിയ വില്‍പ്പത്രത്തിലാണ് ക്രമക്കേട് നടന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇതു പരിഗണിച്ചാണ് സി.പി.എം തീരുമാനം. ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ആകുന്നതിനു മുന്‍പ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കിയാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും അത് ഗവണ്‍മെന്റിനെ സാരമായി ബാധിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
നേരത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
Keywords: Ministry, K.B Ganesh Kumar, Family issue, C.P.M
COMMENTS