വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. പ്രസിഡന്റ് ജോ ബൈഡനാണ് രാജ്യത്തെ...
വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. പ്രസിഡന്റ് ജോ ബൈഡനാണ് രാജ്യത്തെ ഇക്കാര്യം പ്രഖ്യാപിച്ചത്. സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രഖ്യാപനം.
സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശത്തിലും അമേരിക്കയില്‍ ഇളവുകള്‍ വന്നിട്ടുണ്ട്. കോവിഡ് പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
അമേരിക്കയുടെ മഹത്തായ ദിനമാണിതെന്നും ജനങ്ങള്‍ക്ക് മാസ്‌ക് ഉപേക്ഷിച്ച് ചിരിക്കാമെന്നും മറ്റുള്ളവരുടെ ചിരിക്കുന്ന മുഖം കാണാമെന്നത് മഹത്തരമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ഇനിയും മാസ്‌ക് ധരിക്കണമെന്നും എല്ലാവരും സ്വയം സുരക്ഷ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ അഞ്ച് ലക്ഷത്തോളം പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 30 ദശലക്ഷത്തോളം ആളുകള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.
ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 49 ലും കോവിഡ് കേസുകള്‍ കുറഞ്ഞു. മരണ നിരക്ക് 80 ശതമാനത്തോളം കുറഞ്ഞു. ഇതോടെയാണ് നിയന്ത്രണത്തില്‍ കാര്യമായ ഇളവുകള്‍ കൊണ്ടുവരാന്‍ അമേരിക്ക തയ്യാറായിരിക്കുന്നത്.
COMMENTS