വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ ഉദ്ഭവം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യത്തില്‍ അദ്ദേഹം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ...
വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ ഉദ്ഭവം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യത്തില്‍ അദ്ദേഹം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 90 ദിവസത്തിനകം ഈ വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഈ വിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ രണ്ടു തട്ടിലാണുള്ളത്. കൊറോണ വൈറസ് ചൈനയിലെ ലാബോറട്ടറിയില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ ഉദ്ഭവിച്ചതാകാം എന്ന നിഗമനത്തിലാണ് അവര്‍.
വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന മൃഗങ്ങളില്‍ നിന്നോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നോ എന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍കള്‍ രണ്ടു തട്ടിലാണ്.
ഈ അവസരത്തിലാണ് ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കര്‍ശന നിര്‍ദ്ദേശം വന്നിരിക്കുന്നത്. അതേസമയം തങ്ങളല്ല ഈ മഹാമാരിക്ക് പിന്നിലെന്നാണ് ചൈനയുടെ വാദം.
എന്നാല്‍ ലോകത്താകമാനം 34 ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ ഈ മഹാമാരിക്കു പിന്നില്‍ ചൈന തന്നെയാണെന്ന നിഗമനത്തിലാണ് യു.എസ് ഭരണകൂടം.
COMMENTS