ദുബായ്: ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഐസിസി പുറത്തുവിട്ട റേറ്റിംഗ് പട്ടിക പ്രകാരം ഇന്ത്യയ്...
ദുബായ്: ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഐസിസി പുറത്തുവിട്ട റേറ്റിംഗ് പട്ടിക പ്രകാരം ഇന്ത്യയ്ക്ക് 121 പോയിന്റും ന്യൂസീലാന്‍ഡിന് 120 പോയിന്റുമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസീലാന്‍ഡാണ്.
ഓസ്‌ട്രേലിയയെ പിന്തുള്ളി 109 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 108 പോയിന്റുണ്ട്. പാകിസ്ഥാന്‍ മൂന്ന് റേറ്റിംഗ് പോയിന്റ് ഉയര്‍ന്നെങ്കിലും 94 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
80 പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്താണ്. അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിംഗാണിത്.
ശ്രീലങ്ക (78 പോയിന്റ്), ബംഗ്ലാദേശ് (46 പോയിന്റ്), സിംബാബ്വെ (35 പോയിന്റ്) എന്നിവര്‍ എട്ടു മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുണ്ട്.
Summary: India retains top spot in ICC Test cricket rankings. According to the ICC Rating, India has 121 points and New Zealand 120 points.
India will face New Zealand in the final of the World Test Cricket Championship. England moved up to third place with 109 points, beating Australia.
Keywords: India,ICC Test cricket ranking, ICC Rating, India, New Zealand, England , Australia
COMMENTS