തിരുവനന്തപുരം: കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി പ്രാക്റ്റിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലായ് ഏഴു വരെ നടത്തുമെന്നും പ്ലസ് വണ്‍ പരീക...
തിരുവനന്തപുരം: കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി പ്രാക്റ്റിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലായ് ഏഴു വരെ നടത്തുമെന്നും പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ രണ്ടാം വാരം തുടങ്ങും. എസ് എസ് എല്‍ സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടത്തും.
ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
രണ്ട് തലത്തിലാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവം. വെര്‍ച്ചല്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂണ്‍ ഒന്നിന് രാവിലെ 11ന് നടത്തും. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും വന്‍ പങ്കാളിത്തം ഉണ്ടാകില്ലെന്നു ശുവന്‍ കുട്ടി പറഞ്ഞു.
വിക്ടേഴ്സ് ചാനലില്‍ കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കില്ല.
വിക്ടേഴ്‌സ് വഴി പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകളും സജ്ജീകരിക്കും.
പോയ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്ജ് ക്ളാസുകളും റിവിഷനും നടത്തും.
Keywords: Plus One, Plus Two, Kerala, Examination, V sivankutty
COMMENTS