കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ നിരക്ക് വര്‍ദ്ധന വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സര...
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ നിരക്ക് വര്‍ദ്ധന വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പിപിഇ കിറ്റിനും ഓക്‌സിജനും ഒക്കെ സ്വകാര്യ ആശുപത്രികള്‍ ഭീമമായ തുക ഈടാക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍.
ഇതിനോടനുബന്ധിച്ച് ഒരു സ്വകാര്യ ആശുപത്രിയുടെ ഉയര്‍ന്ന ബില്ലും ഹൈക്കോടതി വായിച്ചു. പിപിഇ കിറ്റിന് രണ്ടു ദിവസത്തേക്ക് 16,000 രൂപയും ഓക്‌സിജന്‍ ഫീസായി 45,000 രൂപയുമാണ് സ്വകാര്യ ആശുപത്രി ഈടാക്കിയിരിക്കുന്നത്.
എന്നാല്‍ ആശുപത്രിയുടെ പേര് വെളിപ്പെടുത്താതെ കോടതി പിപിഇ കിറ്റിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നത് അസാധാരണമായ നടപടിയാണെന്നും വ്യക്തമാക്കി.
അതേസമയം കോവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രി നിരക്കില്‍ ചര്‍ച്ച നടക്കുകയാണെന്നും മൂന്നു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
Keywords: High court, private hospital rate, Covid patients, PPE kit
COMMENTS