തിരുവനന്തപുരം: ഓരോ താലൂക്ക് ആശുപത്രിയിലും അഞ്ച് വെന്റിലേറ്ററുകള്‍ അടങ്ങുന്ന സൗകര്യം സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സര...
തിരുവനന്തപുരം: ഓരോ താലൂക്ക് ആശുപത്രിയിലും അഞ്ച് വെന്റിലേറ്ററുകള്‍ അടങ്ങുന്ന സൗകര്യം സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കി.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
ഇതിനു പുറമേ, താലുക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. ഈ മാസം 31 വരെ മറ്റ് ചികില്‍സകള്‍ പ്രാധാന്യം നോക്കി മാത്രം മതിയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കോവിഡ് വ്യാപനം സംഭവിച്ചിരിക്കുന്നതിനാല്‍, ഗ്രാമങ്ങളിലും കോവിഡ് ചികിത്സ എത്തിക്കുകയാണ് ലക്ഷ്യം.
സര്‍ക്കാര്‍ ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ തത്കാലം കോവിഡ് ക്ലിനിക്കുകളാക്കി മാറ്റും. നേരിയ രോഗലക്ഷണങ്ങളുള്ളവരെ മരുന്ന് നല്‍കി വിടാന്‍ കഴിയുന്നവിധമായിരിക്കും പനി ക്‌ളിനിക്കുകള്‍ രൂപം മാറ്റുക. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ തന്നെ ഓക്‌സിജന്‍ ഉള്‍പ്പെടെ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും.
സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കും. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനാണ് ഈ നടപടി.
കോവിഡ് ചികിത്സയ്ക്കു വേണ്ടി സ്വകാര്യ ആശുപത്രികള്‍ പ്രത്യേക ഒപി തുടങ്ങണം. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.
Summary: Fever clinics will be Covid clinics for the time being in Kerala. The state government has directed to set up five ventilators in each taluk hospitals. The government has released a new guideline aimed at giving more importance to Covid treatment in Kerala hospitals.
Keywords: Fever clinics, Covid clinics, Kerala, State government, Ventilators, Ttaluk hospital, Guideline, Covid treatment
COMMENTS