ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സിനിമ നിര്‍മ്മിക്കാനായി ആലപ്പുഴ ശ്രീവത്സം ഗ്രൂപ്പില്‍ നിന...
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സിനിമ നിര്‍മ്മിക്കാനായി ആലപ്പുഴ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി തട്ടിയെടുത്തെന്ന പരാതിയാണ് ആലപ്പുഴ സൗത്ത് പൊലീസ് ശ്രീകുമാര്‍ മേനോനെ പാലക്കാട്ടു നിന്നും അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ശ്രീകുമാര്‍ മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടി. അടുത്തിടെയായി നിരവധി കേസുകളില്‍ ഇയാള്‍ അകപ്പെട്ടിരുന്നു.
രണ്ടാമൂഴം സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും സമൂഹ മാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യരും നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
COMMENTS