തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവു കാരണം ദേവികുളം എം.എല്‍.എ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തമിഴിലായിരുന്നു ദേവികുളം എം.എല്‍.എ എ.രാജ ...
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവു കാരണം ദേവികുളം എം.എല്‍.എ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തമിഴിലായിരുന്നു ദേവികുളം എം.എല്‍.എ എ.രാജ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതില്‍ ദൈവനാമത്തിലെന്നോ സഗൗരവമെന്നോ പറയാത്തതാണ് പ്രശ്‌നമായത്.
കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ ഭാഷകളായിരുന്നു. എ.രാജ ഒഴികെ ബാക്കിയെല്ലാവരും ദൈവനാമത്തിലും അല്ലാഹുവിന്റെ നാമത്തിലും സഗൗരവത്തിലുമാണ് ചെയ്തത്.
അതേമയം നിയമവകുപ്പ് തമിഴിലേക്ക് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെയായിരുന്നു ആദ്യ സത്യപ്രതിജ്ഞ.
ഇനി സത്യപ്രതിജ്ഞ ചെയ്യേണ്ടത് സ്പീക്കറായ എം.ബി രാജേഷിന് മുമ്പാകെയാണ്. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന മറ്റ് മൂന്ന് എം.എല്‍.എമാര്‍ക്കൊപ്പം എ.രാജയും സ്പീക്കര്‍ എം.ബി രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.
Keywords: Devikulam M.L.A A.Raja, Oath issue, Speaker, Tamil
COMMENTS