കോട്ടയം : ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാ...
കോട്ടയം : ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
1985ല്‍ ജേസി സംവിധാനംചെയ്ത 'ഈറന്‍ സന്ധ്യ' എന്ന ചിത്രത്തിനു തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമയിലെത്തിയത്.
മമ്മൂട്ടി സൂപ്പര്‍താര പദവി തിരിച്ചുപിടിച്ച, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍. നിറക്കൂട്ട്, എഫ്‌ഐആര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയിട്ടുണ്ട്. മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍ എ്ന്ന ചിത്രവും ഡെന്നീസിന്റെ തൂലികയില്‍ നിന്നു വന്നതാണ്. സൂപ്പര്‍ താരങ്ങളില്ലാതെ അത്ഭുത വിജയമായ ആകാശദൂതിന്റെ തിരക്കഥ ഒരുക്കിയതും ഡെന്നീസായിരുന്നു. സംഘം, നായര്‍ സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, ഇന്ദ്രജാലം തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.
മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. ഈ ചിത്രത്തിനു ദേശീയ പുരസ്‌കാരവും കിട്ടി. അഥര്‍വം, അപ്പു, തുടര്‍ക്കഥ, അഗ്രജന്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
1957 ഒക്ടോബര്‍ 20ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു.
ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും നേടിയിരുന്നു.
Keywords: Dennis Joseph, Malayalam Cinema, Script Writer, Director, Movie
COMMENTS