ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം കഴിവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ വഴി ശ്രമം നടക്ക...
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം കഴിവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ വഴി ശ്രമം നടക്കുന്നതായി സി.പി.എം കേന്ദ്ര മുഖപത്രത്തില്‍ വിമര്‍ശനം.
സി.പി.എം ഡല്‍ഹി മുഖപത്രം പീപ്പിള്‍സ് ഡെമോക്രസിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പുറത്തുവന്നിരിക്കുന്നത്.
പിണറായിയുടെ വ്യക്തിപ്രഭാവം കാരണമാണ് വന്‍ വിജയം സാധ്യമായതെന്നുള്ള പ്രചാരണം വഴി സര്‍ക്കാരിലും പാര്‍ട്ടിയിലും പിണറായി ആധിപത്യം വരുത്തി തീര്‍ക്കാനുള്ള മാധ്യമശ്രമമാണ് നടക്കുന്നതെന്ന് മുഖപത്രം ആരോപണം ഉന്നയിച്ചു.
അതേസമയം ഈ വിജയം ഒരാളുടെ മാത്രം കഴിവല്ലെന്നും കൂട്ടായുള്ള പരിശ്രമത്തിന്റെയും സര്‍ക്കാരിന്റെ മികച്ച ഭരണത്തിന്റെയും കൂടി വിജയമാണെന്നും മുഖപത്രം വ്യക്തമാക്കുന്നു.
Keywords: CPM, Kerala victory, Pinarayi Vijayan,
COMMENTS