ന്യൂഡല്‍ഹി: രാജ്യത്ത് വരും ആഴ്ചകളില്‍ കോവിഡ് മരണസംഖ്യ ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ തീവ്രമായതോ...
ന്യൂഡല്‍ഹി: രാജ്യത്ത് വരും ആഴ്ചകളില്‍ കോവിഡ് മരണസംഖ്യ ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ തീവ്രമായതോടെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വിദഗ്ദ്ധരാണ് ജൂണ്‍ 11 ഓടെ ഇന്ത്യയില്‍ മരണസംഖ്യ 4,04,000 ആയി ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് 3780 കോവിഡ് മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 2,26,188 ആയി ഉയര്‍ന്നിരിക്കുകയാണ്. 3,82,315 കേസുകളാണ് രാജ്യത്ത് പ്രതിദിന കണക്കായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഡല്‍ഹി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് കുറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
COMMENTS