ന്യൂഡല്‍ഹി: ഡല്‍ഹിക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക്ക് വിസമ്മതിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. വാക്‌സ...
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക്ക് വിസമ്മതിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. വാക്‌സിന്റെയും കോവിഷീല്‍ഡിന്റെ 67 ലക്ഷം ഡോസുകള്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ നല്‍കാനാവില്ലെന്ന് ഭാരത് ബയോടെക്ക് സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുള്ളതിനാല്‍ നല്‍കാനാവില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും സിസോദിയ വ്യക്തമാക്കി. സംസ്ഥാനത്തെ വാക്‌സിന്റെ കരുതല്‍ ശേഖരം തീര്‍ന്നതായും 100 വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചതായും സിസോദിയ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ കയറ്റുമതി ചെയ്തതാണ് ഇത്തരത്തില്‍ ക്ഷാമം നേരിടുന്നതിന് കാരണമായതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിര്‍ത്തലാക്കണമെന്നും വിദേശത്തു നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സിസോദിയ ആവര്‍ത്തിച്ചു.
മാത്രമല്ല രാജ്യത്ത് കൂടുതല്‍ കമ്പനികള്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള അനുമതി നല്‍കണമെന്നും സിസോദിയ അഭ്യര്‍ത്ഥിച്ചു.
Keywords: Bharat Biotech, Co vaccine, Delhi, Refused
COMMENTS