വാഷിങ്ടണ്‍ : ലോകത്തെയാകെ മുള്‍മുനയില്‍ നിറുത്തിയ, ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബിയുടെ 18 ടണ്‍ വരുന്ന അവശിഷ്ടം മാലദ്വീപിനു സമീപം ഇന്ത്യന്...
വാഷിങ്ടണ്‍ : ലോകത്തെയാകെ മുള്‍മുനയില്‍ നിറുത്തിയ, ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബിയുടെ 18 ടണ്‍ വരുന്ന അവശിഷ്ടം മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.
ബഹിരാകാശത്തുനിന്നു നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന റോക്കറ്റിന്റെ കോര്‍ സ്റ്റേജ് ഭാഗം ഭൂമിയില്‍ പതിച്ചെന്നു ചൈന ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രന്‍ വിഭാഗം ഏതാനും മണിക്കൂര്‍ മുന്‍പ് പ്രവചിച്ചിരുന്നു.
ഇന്ത്യന്‍ സമയം, ഞായറാഴ്ച രാവിലെ 07.54നാണ് റോക്കറ്റ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അക്ഷാംശം 2.65 ഡിഗ്രിക്കും രേഖാംശം 72.47 ഡിഗ്രിക്കും ഇടയിലാണ് റോക്കറ്റ് വീണിരിക്കുന്നത്.
റോക്കറ്റിന്റെ മിക്കവാറും ഭാഗങ്ങള്‍ അന്തരീക്ഷത്തില്‍ കത്തിനശിച്ചതായി ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.
ചൈന സ്വന്തമായി നിര്‍മിക്കുന്ന ബഹാരാകാശ സ്റ്റേഷന്‍, ലാര്‍ജ് മോഡുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു ഭ്രമണപഥത്തിലെത്തിച്ച ശേഷം ഭൂമിയിലേക്കു തിരിച്ചറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റോക്കറ്റിനു നിയന്ത്രണം വിട്ടത്.
Summary: 18 tons of debris of the Chinese rocket Long March 18B, landed in the Indian Ocean near the Maldives. China has officially confirmed that the core stage part of the rocket, which went out of control and entered the Earth's atmosphere, fell into the ocean.
Keywords: China, Rocket, Space Station, Long March 18B, Indian Ocean,Maldives
COMMENTS