ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വെന്റിലേറ്ററുകള്‍ പല സംസ്ഥാനങ്ങളിലും ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഇതിന്റെ കണക്കെടുക്കണമ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വെന്റിലേറ്ററുകള്‍ പല സംസ്ഥാനങ്ങളിലും ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഇതിന്റെ കണക്കെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം വച്ചത്.
വെന്റിലേറ്ററുകള്‍ ഉപയോഗിക്കാത്തതു സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
വെന്റിലേറ്റര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അറിയാത്തതും പ്രശ്‌നമാവുന്നുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി പരിശീലനം നല്കണമെന്നും മോഡി നിര്‍ദ്ദേശിച്ചു.
ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യ കോവിഡിനെതിരായ പോരാട്ടം നടത്തുന്നത്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Summary: Centrally-provided ventilators remain unused in many states, the Prime Minister said
Keywords: Ventilators, Prime Minister, Vaccination, Kerala
COMMENTS