ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് കോവിഡ്...
ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവെന്ന പരിശോധനാ ഫലമില്ലാതെ തന്നെ ചികിത്സ തേടാം.
ഏതു പ്രദേശത്തുള്ള രോഗിക്കും എവിടെയും ചികിത്സ തേടാമെന്നും ചികിത്സ ഒരിടത്തും നിഷേധിക്കാന്‍ പാടില്ലെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.
പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗലക്ഷണമുള്ള ആര്‍ക്കും ചികിത്സ തേടാം. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതിനും കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
ഇതേസമയം, അനാവശ്യമായി ആര്‍ക്കും കിടക്ക ലഭ്യമാക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ആശുപത്രികള്‍ക്കാണെന്നും ഉത്തരവില്‍ പറയുന്നു.
ചെറിയ ലക്ഷണമുള്ളവര്‍ക്കായി കോവിഡ് കെയര്‍ സെന്ററുകള്‍, ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, സ്‌റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കണമെന്നും ഗുരുതര ലക്ഷണമുള്ളവരെ പ്രത്യേക കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
Summary: The Central Government has issued an order revising the Covid treatment protocol. Accordingly, people with symptoms can seek treatment without a Covid positive test result. The guideline states that patients in any area can seek treatment anywhere and treatment should not be denied anywhere.
The Union Ministry of Health has said that the revised guidelines will also apply to private hospitals. Anyone with symptoms can seek treatment. Covid positive certificate is not required for admission in hospitals.
At the same time, the order says that it is the responsibility of hospitals to ensure that no beds are provided to anyone unnecessarily.
Keywords: Central Government, Covid treatment, Protocol, Guideline , Union Ministry of Health
COMMENTS