കേസില്‍ ഉണ്ണിയും അമ്മ ശാന്തമ്മയുമാണ് ഒന്നും രണ്ടും പ്രതികള്‍. കോവിഡ് പോസിറ്റീവ് ആയതിനാല്‍ ശാന്തമ്മയെ അറസ്റ്റ് ചെയ്തിട്ടില്ല തിരുവനന്തപുരം: ന...
കേസില്‍ ഉണ്ണിയും അമ്മ ശാന്തമ്മയുമാണ് ഒന്നും രണ്ടും പ്രതികള്‍. കോവിഡ് പോസിറ്റീവ് ആയതിനാല്‍ ശാന്തമ്മയെ അറസ്റ്റ് ചെയ്തിട്ടില്ല
തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍.പി.ദേവിനെ ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാളെ ജയലിലേക്ക് മാറ്റി. കേസില്‍ ഉണ്ണിയും അമ്മ ശാന്തമ്മയുമാണ് ഒന്നും രണ്ടും പ്രതികള്‍.
കോവിഡ് പോസിറ്റീവ് ആയതിനാല്‍ ശാന്തമ്മയെ അറസ്റ്റ് ചെയ്തിട്ടില്ല. സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഉണ്ണിയുടെ ഭാര്യ വെമ്പായം സ്വദേശിനിയായ പ്രിയങ്ക ഇയാള്‍ക്കെതിരെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.
പരാതി നല്‍കിയ ശേഷം വീട്ടിലെത്തിയ പ്രിയങ്കയെ ഉണ്ണി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഉണ്ണി പൊലീസിനോട് കുറ്റം സമ്മതിക്കുകയും പ്രിയങ്ക ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് മൊഴികൊടുക്കുകയും ചെയ്തു.
Keywords: Case, Unni Rajan P Dev, Jail, Mother, Suicide
COMMENTS