പാലാ : തുടര്‍ ഭരണം ഉറപ്പിച്ചു കുതിക്കുന്ന ഇടതു മുന്നണിക്ക് മാനക്കേട് സൃഷ്ടിച്ചുകൊണ്ട് പാലായില്‍ ജോസ് കെ മാണിക്കു മുന്നില്‍ മാണി സി കാപ്പന്‍ ...
പാലാ : തുടര്‍ ഭരണം ഉറപ്പിച്ചു കുതിക്കുന്ന ഇടതു മുന്നണിക്ക് മാനക്കേട് സൃഷ്ടിച്ചുകൊണ്ട് പാലായില്‍ ജോസ് കെ മാണിക്കു മുന്നില്‍ മാണി സി കാപ്പന്‍ വിജയത്തിലേക്ക്. 11,000 വോട്ടിന് കാപ്പന്‍ മുന്നിലാണ്.
ചങ്കാണ് പാലാ എന്നെഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പന്‍ വിജയം ആഘോഷിക്കുന്നത്. ഏതു വിധത്തിലും മാണി സി കാപ്പനെ തോല്‍പ്പിക്കാനായി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പാലായില്‍ വന്‍ പ്രചരണമായിരുന്നു നടത്തിയിരുന്നത്.
കഴിഞ്ഞ തവണ ഇടതു മുന്നണിയിലായിരുന്ന മാണി സി കാപ്പന് ഇക്കുറി ജോസ് കെ മാണി മറുകണ്ടം ചാടിയപ്പോഴാണ് പാലാ വിട്ടുകൊടുക്കേണ്ടിവന്നത്. മാണി സി കാപ്പന് രാജ്യസഭാംഗത്വവും കുട്ടനാട് നിയമസഭാ സീറ്റുമെല്ലാം പിണറായി വാഗ്ദാനം ചെയ്തുവെങ്കിലും അതെല്ലാം വിഗണിച്ച് അദ്ദേഹം ചങ്കായ പാലായില്‍ തന്നെ മത്സരിക്കുകയായിരുന്നു.
ആദ്യ ജയം മന്ത്രി ടി.പി രാമകൃഷ്ണന്, 6173 വോട്ട്
സംസ്ഥാനത്തെ ആദ്യ ജയം മന്ത്രി ടി.പി രാമകൃഷ്ണന്. പേരാമ്പ്ര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാ വിജയിച്ചു.
Summary: Mani C Kappan to victory in front of Jose K. Mani in Palal, creating disgrace to the Left Front which is rushing to consolidate power. Kappan leads with 11,000 votes.
Keywords: Mani C Kappan, Victory,Jose K. Mani, Pala, Left Front
COMMENTS