ന്യൂഡല്‍ഹി: രാജ്യത്തെ മറ്റ് കമ്പനികള്‍ക്കു കൂടി വാക്‌സിന്‍ ഫോര്‍മുല നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ...
ന്യൂഡല്‍ഹി: രാജ്യത്തെ മറ്റ് കമ്പനികള്‍ക്കു കൂടി വാക്‌സിന്‍ ഫോര്‍മുല നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് ഇപ്പോള്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഇവയ്ക്ക് പുറമെ മറ്റു കമ്പനികള്‍ക്കു കൂടി വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ വാക്‌സിന്‍ ലഭ്യതക്കുറവ് പരിഹരിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം അഭ്യര്‍ത്ഥിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതി. നിലവില്‍ രണ്ടു കമ്പനികള്‍ക്കും കൂടി മാസം ആറോ ഏഴോ കോടി വാക്‌സിന്‍ മാത്രമാണ് ഉത്പാദിപ്പിക്കാന്‍ കഴിയുന്നതെന്നും അതിനാല്‍ രാജ്യത്തെ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാന്‍ ഏകദേശം രണ്ടു വര്‍ഷമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയില്‍ കോവിഡിന്റെ പല തരംഗങ്ങള്‍ വന്നു പോകാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി ഇക്കാര്യത്തിലിടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രണ്ടു മൂന്നു മാസത്തിനുള്ളില്‍ ഡല്‍ഹി നിവാസികളെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും എന്നാല്‍ അതിപ്പോള്‍ വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം അത്യന്തം പ്രയാസമേറിയ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Keywords: Arvind Kejriwal, Prime minister, Vaccine shortage, India
COMMENTS