തൃശൂര്‍: നടനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ കോവിഡും ബാധി...
തൃശൂര്‍: നടനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ കോവിഡും ബാധിച്ചതാണ് മരണകാരണം. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.
കരുണം എന്ന സിനിമയുടെ തിരക്കഥയ്ക്ക് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഗൗരിശങ്കരം, മകള്‍ക്ക്, സഫലം ദേശാടനം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് തിരക്കഥകള്‍.
പോത്തന്‍വാവ, വടക്കുംനാഥന്‍, ആറാം തമ്പുരാന്‍, അശ്വത്ഥാമാവ്, പൈതൃകം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഭ്രഷ്ട്, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍.
Keywords: Actor Madampu Kunjukuttan, Passes away, Script writer, Covid - 19
COMMENTS