കൊച്ചി: നടന്‍ പി.സി ജോര്‍ജ് (74) അന്തരിച്ചു. തൃശൂര്‍ സ്വദേശിയായ പി.സി ജോര്‍ജിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. അ...
കൊച്ചി: നടന്‍ പി.സി ജോര്‍ജ് (74) അന്തരിച്ചു. തൃശൂര്‍ സ്വദേശിയായ പി.സി ജോര്‍ജിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. അസുഖബാധിതനായിരുന്നതിനാല്‍ കുറച്ചുകാലമായി സിനിമാ രംഗത്ത് സജീവമല്ലായിരുന്നു.
ഔദ്യോഗിക ജീവിതവും കലാജീവിതവും ഒരുപോലെ കൊണ്ടുപോയ നടനാണ് പി.സി ജോര്‍ജ്. പൊലീസില്‍ നിന്ന് എസ്.പിയായാണ് അദ്ദേഹം വിരമിച്ചത്.
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 68 ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം, ഇരകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ സംഘത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Keywords: Actor P.C George, Passed away, Samgham movie, S.P
COMMENTS