കൊച്ചി: നടന്‍ മമ്മൂട്ടിക്കൊപ്പം നയാകതുല്യമായ വേഷത്തിലൂടെ അഭിനയജീവിതം ആരംഭിച്ച നടന്‍ മേള രഘു (60) അന്തരിച്ചു. കഴിഞ്ഞ മാസം വീട്ടില്‍ കുഴഞ്ഞുവീ...
കൊച്ചി: നടന്‍ മമ്മൂട്ടിക്കൊപ്പം നയാകതുല്യമായ വേഷത്തിലൂടെ അഭിനയജീവിതം ആരംഭിച്ച നടന്‍ മേള രഘു (60) അന്തരിച്ചു. കഴിഞ്ഞ മാസം വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മേളയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മേള രഘു എന്നറിയപ്പെട്ടത്. ചേര്‍ത്തല സ്വദേശിയായ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ശശിധരന്‍ എന്നാണ്.
കമലഹാസന്‍ നായകനായ അപൂര്‍വ സഹോദരങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമയില്‍ 40 വര്‍ഷം പിന്നിട്ട രഘു ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായ ദൃശ്യം ടുവിലാണ്.
Keywords: Mela Reghu, Passes away, Malayalam & Tamil, Today
COMMENTS