മുംബൈ: സിനിമ, നാടക നടനും നടി സുധാ ചന്ദ്രന്റെ പിതാവുമായ കെ.ഡി ചന്ദ്രന്‍ (84) അന്തരിച്ചു. മുംബൈയിലെ യു.എസ്.ഐ.എസ് ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായ...
മുംബൈ: സിനിമ, നാടക നടനും നടി സുധാ ചന്ദ്രന്റെ പിതാവുമായ കെ.ഡി ചന്ദ്രന്‍ (84) അന്തരിച്ചു. മുംബൈയിലെ യു.എസ്.ഐ.എസ് ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയാണ്.
സിനിമ, നാടകം, സീരിയല്‍ എന്നിവയ്ക്കു പുറമെ പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ലെ ജി ബിസ്‌ക്കറ്റ് പരസ്യത്തിലെ അപ്പൂപ്പന്‍ കഥാപാത്രം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
സ്റ്റാര്‍ ടി.വി സംപ്രേഷണം ചെയ്ത ഗുല്‍മോഹറാണ് ശ്രദ്ധിക്കപ്പെട്ട സീരിയല്‍. ജുനൂന്‍, ഹംഹെ രാഹി പ്യാര്‍ കെ, തീസരാ കോന്‍, തേരെ മേരെ സപ്‌നെ, വെന്‍ വണ്‍ ഫാള്‍സ് ഇന്‍ ലവ്, പുകാര്‍, കോയി മില്‍ ഗയാ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
Keywords: Actor K.D Chandran, Passed away, USIS, Sudha Chandran's father
COMMENTS