തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 99,651 പേര്‍ ഇന്നു രോഗമുക്തി നേടി. 2...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 99,651 പേര്‍ ഇന്നു രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. 87 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2941 (2858)
തിരുവനന്തപുരം 2364 (2122)
എറണാകുളം 2315 (2244)
തൃശൂര്‍ 2045 (2030)
കൊല്ലം 1946 (1938)
പാലക്കാട് 1871 (986)
ആലപ്പുഴ 1679 (1675)
കണ്ണൂര്‍ 1641 (1507)
കോഴിക്കോട് 1492 (1452)
കോട്ടയം 1349 (1103)
കാസര്‍കോട് 597 (586)
പത്തനംതിട്ട 490 (469)
ഇടുക്കി 461 (442)
വയനാട് 211 (200).
ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 19,612 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1610 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍- 80
കണ്ണൂര്‍ 24
തിരുവനന്തപുരം 12
എറണാകുളം 7
പാലക്കാട് 7
കാസര്‍കോട് 6
കൊല്ലം 5
പത്തനംതിട്ട 5
തൃശൂര്‍ 5
കോഴിക്കോട് 5
വയനാട് 3
കോട്ടയം 1.
3,62,315 പേരാണ് ചികിത്സയിലുള്ളത്. 18,00,179 പേര്‍ ഇതുവരെ രോഗമുക്തി നേടി. 10,19,085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,81,370 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളൊന്നുമില്ല. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ 853 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-99,651
തിരുവനന്തപുരം 16,100
കൊല്ലം 3899
പത്തനംതിട്ട 349
ആലപ്പുഴ 6947
കോട്ടയം 3004
ഇടുക്കി 7005
എറണാകുളം 14,900
തൃശൂര്‍ 17,884
പാലക്കാട് 1257
മലപ്പുറം 4050
കോഴിക്കോട് 5724
വയനാട് 6907
കണ്ണൂര്‍ 5722
കാസര്‍കോട് 5903.
Keywords: Kerala, Coronavirus, Covid, Vaccination


COMMENTS