തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. തിരുവനന്തപുരം ജില്ലയിലും രോഗം രൂക്ഷമാകുകയാണ്. ജില്ലയില്‍ ഇന്നലെ 3950 രോഗികളെ കണ്ടെത്തിയെങ്കില്‍ ഇന്നു രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4560 ആയി.
രോഗബാധിതരും സമ്പര്‍ക്ക രോഗികളും
എറണാകുളം 5492 (5305)
തിരുവനന്തപുരം 4560 (4271)
മലപ്പുറം 4558 (4360)
തൃശൂര്‍ 4230 (4204)
കോഴിക്കോട് 3981 (3864)
പാലക്കാട് 3216 (1363)
കണ്ണൂര്‍ 3090 (2794)
കൊല്ലം 2838 (2827)
ആലപ്പുഴ 2433 (2423)
കോട്ടയം 2395 (2244)
കാസര്‍കോട് 1749 (1706)
വയനാട് 1196 (1145)
പത്തനംതിട്ട 1180 (1137)
ഇടുക്കി 1053 (1019).
ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്. 64 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 38,662 പേര്‍ സമ്പര്‍ക്ക രോിഗകളാണ്. 2795 പേര്‍ സമ്പര്‍ക്ക ഉറവിടമറിയാത്തവരാണ്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-127
കണ്ണൂര്‍ 40
കാസര്‍കോട് 18
എറണാകുളം 17
തൃശൂര്‍ 9
വയനാട് 9
തിരുവനന്തപുരം 8
പത്തനംതിട്ട 8
കൊല്ലം 6
പാലക്കാട് 5
കോഴിക്കോട് 3
ഇടുക്കി 2
കോട്ടയം 1
മലപ്പുറം 1.
4,17,101പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 14,43,633 പേര്‍ ഇതുവരെ രോഗമുക്തി നേടി. 10,81,007 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,50,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് ഇന്ന് നിരീക്ഷണത്തിലാക്കിയത്.
ഇന്ന് നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
നെഗറ്റീവായവര്‍-27,456
തിരുവനന്തപുരം 2403
കൊല്ലം 1412
പത്തനംതിട്ട 478
ആലപ്പുഴ 772
കോട്ടയം 1404
ഇടുക്കി 316
എറണാകുളം 4052
തൃശൂര്‍ 1686
പാലക്കാട് 3487
മലപ്പുറം 3388
കോഴിക്കോട് 4991
വയനാട് 591
കണ്ണൂര്‍ 1856
കാസര്‍കോട് 620.
Keywords:Coronavirus, Covid, Kerala, India
COMMENTS