തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. 68 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 5814 ആയി.
എറണാകുളം 4767 (4668)
തിരുവനന്തപുരം 4240 (3781)
മലപ്പുറം 3850 (3534)
കോഴിക്കോട് 3805 (3728)
തൃശൂര്‍ 3753 (3730)
പാലക്കാട് 2881 (1180)
കൊല്ലം 2390 (2377)
കോട്ടയം 2324 (2080)
കണ്ണൂര്‍ 2297 (2103)
ആലപ്പുഴ 2088 (2085)
ഇടുക്കി 1046 (981)
പത്തനംതിട്ട 939 (903)
കാസര്‍കോട് 766 (740)
വയനാട് 655 (637).
ഇതുവരെ ആകെ 1,70,33,341 സാമ്പിളുകള്‍ പരിശോധിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന ഒരു വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 32,627 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 2743 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-115
കണ്ണൂര്‍ 36
കോഴിക്കോട് 13
തൃശൂര്‍ 12
പത്തനംതിട്ട 10
എറണാകുളം 10
വയനാട് 7
കാസര്‍കോട് 7
തിരുവനന്തപുരം
പാലക്കാട് 5
കൊല്ലം 4
കോട്ടയം 3
ഇടുക്കി 3.
4,23,514 പേരാണ് ചികിത്സയിലുള്ളത്. 14,72,951 പേര്‍ ഇതുവരെ രോഗമുക്തി നേടി. 10,94,055 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,62,625 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,242 പേരെയാണ് ഇന്ന് നിരീക്ഷണത്തിലാക്കിയത്.
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 796 ഹോട്ട് സ്‌പോട്ടുകളുണ്ട്.
നെഗറ്റീവായവര്‍- 29,318
തിരുവനന്തപുരം 2632
കൊല്ലം 2687
പത്തനംതിട്ട 933
ആലപ്പുഴ 2147
കോട്ടയം 1447
ഇടുക്കി 109
എറണാകുളം 3393
തൃശൂര്‍ 1929
പാലക്കാട് 3334
മലപ്പുറം 3621
കോഴിക്കോട് 4341
വയനാട് 187
കണ്ണൂര്‍ 1562
കാസര്‍കോട് 996.
Keywords: Kerala, Corona Covid, Vaccination
COMMENTS