ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്ച രാവ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറു മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
അവശ്യസേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചന്തകള്‍, ഷോപ്പിങ് മാള്‍, വ്യായാമ കേന്ദ്രങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
അന്തര്‍സംസ്ഥാന ഗതാഗതത്തിന് തടസമില്ല. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം സീറ്റ് അനുവദിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. റെസ്റ്റോറന്റുകളില്‍ പാഴ്‌സല്‍ സൗകര്യം മാത്രമേ അനുവദിക്കുകയുള്ളൂ.
Keywords: Delhi, Weekend curfew, Covid, Cinema
COMMENTS