മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി.വി. പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 56 വയസ്സായിരുന...
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി.വി. പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 56 വയസ്സായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സ്മിത, മക്കള്‍: നന്ദന (പ്ലസ്ടു), നിള (നാലാം ക്ലാസ്). കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനി അമ്മ ദമ്പതികളുടെ മകനാണ്. എടക്കരയാണ് ജന്മദേശം.
എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്‌കൂളിലുമായിട്ടാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മമ്പാട് എംഇഎസ് കോളേജിലും മഞ്ചേരി എന്‍എസ്എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം കഴിഞ്ഞു.
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. പിന്നാട് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ഹൈസ്‌കൂള്‍ പഠന കാലം മുതല്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്.
കെ.സി. വേണുഗോപാല്‍ പ്രസിഡന്റായിരുന്ന കാലത്ത് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കെപിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
മലപ്പുറം ഡിസിസി പ്രസിഡന്റായി നിയമിതനായത് നാലു വര്‍ഷം മുമ്പാണ്. കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍, എഫ്‌സിഐ അഡൈ്വസറി ബോര്‍ഡ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പ്രകാശിന്റെ നിര്യാണത്തില്‍ ഭരണ പ്രതിപക്ഷങ്ങളിലെ വിവിധ നേതാക്കള്‍ അനുശോചിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ നേതാവായിരുന്നു അദ്ദേഹം.
Summary: Nilambur UDF candidate and Malappuram DCC president VV Prakash died of a heart attack. He was 56 years old. He was rushed to a private hospital in Manjeri after suffering a heart attack on Thursday morning but could not be rescued.
Wife: Smitha, children: Nandana (plus two), Nila (fourth standard).akkara is his birthplace. He completed his schooling at Edakkara Government High School and Chungathara MPM High School. He completed his college education at MES College, Mambat and NSS College, Manjeri.
Various leaders offered condolences on Prakash's death. He was a leader who earned the love of everyone through his gentle demeanor.
COMMENTS