ന്യൂഡല്‍ഹി: എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ അയച്ചിട്ടുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്...
ന്യൂഡല്‍ഹി: എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ അയച്ചിട്ടുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.
വാക്‌സിന്‍ വിതരണത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും മോഡി മന്‍ കീ ബാത് പരിപാടിയില്‍ പറഞ്ഞു.
45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു സൗജന്യമായി എടുക്കാം. മേയ് ഒന്നു മുതല്‍ 18നു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്കിത്തുടങ്ങും.
സൗജന്യ വാക്‌സിനേഷന്‍ ഭാവിയിലും തുടരും. ഇതിന്റെ പ്രയോജനം കഴിയുന്നത്ര പേരിലെത്തിക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി. ഒന്നാം തരംഗത്തെ വിജയകരമായി തരണം ചെയ്തത് നമുക്ക് ആത്മവിശ്വാസം പകര്‍ന്നിരുന്നു. പക്ഷേ, രണ്ടാം തരംഗം നമ്മെ പിടിച്ചുകുലുക്കിയിരിക്കുന്നു.
നമ്മുടെ പ്രിയപ്പെട്ടവരില്‍ പലരെയും അകാലത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം അത്യാവശ്യമായി വന്നിരിക്കുന്നു.
Keywords: Covid Vaccine, Narendra Modi, Kerala, India, Second Wave, Man Ki Baat
COMMENTS