ബംഗളൂരു: കോവിഡ് വ്യാപനം ശക്തമായതോടെ കര്‍ണ്ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴി...
ബംഗളൂരു: കോവിഡ് വ്യാപനം ശക്തമായതോടെ കര്‍ണ്ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 34,804 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലുള്‍പ്പടെ കോവിഡ് നിയന്ത്രണാതീതമായതോടെയാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അടുത്ത 14 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും കടകള്‍ രാവിലെ ആറു മുതല്‍ പത്തു മണി വരെ മാത്രമേ തുറക്കാവൂയെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
Keywords: Karnataka, Lock down, 2 weeks, Covid
COMMENTS