തൃശൂര്‍: തൃശൂര്‍പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നു ചേര്‍ന്ന ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ...
തൃശൂര്‍: തൃശൂര്‍പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നു ചേര്‍ന്ന ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചിരുന്ന തൃശൂര്‍പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
സ്വരാജ് റൗണ്ട് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും. ഇതിനായി 2000 പൊലീസുകാരെ നിയോഗിച്ചു. തൃശൂര്‍ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കും. പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. പൂര വിളംബരത്തില്‍ 50 പേര്‍ മാത്രമേ പാടുള്ളൂ.
സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായിരിക്കും തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. വെടിക്കെട്ട് നിയന്ത്രിക്കാനും ആനകളെ നിരീക്ഷിക്കാനും പ്രത്യേകസംഘത്തെ നിയോഗിക്കും.
Keywords: Pooram, Police, Regulations, 50
COMMENTS