തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാറ്റമില്ലാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം. ആരോഗ്യതലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമ...
തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാറ്റമില്ലാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം. ആരോഗ്യതലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സംസ്ഥാനനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് പൂരം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. കാണികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
45 വയസിനു മുകളിലുള്ള കാണികള്‍ കോവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്ക് കുട്ടികള്‍ക്ക് പ്രവേശനമില്ല. പൊലീസ് പരിശോധന കര്‍ക്കശമാക്കും.
Keywords: Thrissur pooram, Covid - 19, Approval
COMMENTS