തൃശ്ശൂര്‍: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവായവര്‍ക്കും മാത്രമേ തൃശൂര്‍ പൂരം കാണാന്‍ അനുമതി നല്‌കേണ്ടതുള്...
തൃശ്ശൂര്‍: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവായവര്‍ക്കും മാത്രമേ തൃശൂര്‍ പൂരം കാണാന്‍ അനുമതി നല്‌കേണ്ടതുള്ളൂ എന്നു തീരുമാനമായി.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഒറ്റ ഡോസ് വാക്‌സിന്‍ മതിയെന്ന നേരത്തേയുള്ള തീരുമാനം മാറ്റി.
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ ചടങ്ങുകളുടെ തുര്‍ച്ചയായി പൂരത്തിന് കൊടിയേറി. ഈ മാസം 23നാണ് പൂരം.
രാവിലെ 11.15നും 12നും ഇടയില്‍ തിരുവമ്പാടിയിലും 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറ്റം നടത്തി.
It was decided that only those who have been vaccinated with two doses of vaccine and those who have tested negative for RTPCR should be allowed to visit Thrissur Pooram.
COMMENTS