തിരുവനന്തപുരം: തിരഞ്ഞെടുപ്പു നാളുകളില്‍ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ പൊതുജന സമ്പര്‍ക്കത്തിന്റെ തിക്തഫലം കേരളം അനുഭവിക...
തിരുവനന്തപുരം: തിരഞ്ഞെടുപ്പു നാളുകളില്‍ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ പൊതുജന സമ്പര്‍ക്കത്തിന്റെ തിക്തഫലം കേരളം അനുഭവിക്കാന്‍ തുടങ്ങി. സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ചികിത്സയിലായിരുന്ന 2474 പേരുടെ ഫലം നെഗറ്റീവായി
രോഗബാധിതര്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 1010 (989)
എറണാകുളം 779 (710)
മലപ്പുറം 612 (596)
കണ്ണൂര്‍ 536 (438)
തിരുവനന്തപുരം 505 (337)
കോട്ടയം 407 (381)
ആലപ്പുഴ 340 (329)
തൃശൂര്‍ 320 (305)
കൊല്ലം 282 (275)
കാസര്‍കോട് 220 (207)
പാലക്കാട് 206 (88)
ഇടുക്കി 194 (189)
പത്തനംതിട്ട 148 (131)
വയനാട് 133 (113).
യുകെയില്‍നിന്നു വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4794 ആയി. ഇന്നത്തെ രോഗികളില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 5088 പേര്‍ സമ്പര്‍ക്കരോഗികളാണ്. 393 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
23 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, തൃശൂര്‍ മൂന്നു വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് രണ്ടു വീതം, വയനാട് 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക്.
നെഗറ്റീവായവര്‍
കൊല്ലം 167
പത്തനംതിട്ട 68
ആലപ്പുഴ 196
കോട്ടയം 337
ഇടുക്കി 46
എറണാകുളം 137
തൃശൂര്‍ 207
പാലക്കാട് 130
മലപ്പുറം 253
കോഴിക്കോട് 425
വയനാട് 17
കണ്ണൂര്‍ 303
കാസര്‍കോട് 44.
47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,20,174 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,75,856 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,827 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാണ്. 7029 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1270 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ 403 ഹോട്ട് സ്‌പോട്ടുകളുണ്ട്.
COMMENTS