ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യ താരം വിവേക് (59)അന്തരിച്ചു. പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രി...
ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യ താരം വിവേക് (59)അന്തരിച്ചു. പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം സംഭവിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയധനമനിയില്‍ കട്ടപിടിച്ചിരുന്ന രക്തം നീക്കാനായി അടിയന്തര ശസ്ത്രക്രിയ നടത്തി. നില ഇന്നലെ മുതല്‍ ഗുരുതരമായി തുടരുകയായിരുന്നു.
തമിഴില്‍ ഹാസ്യത്തിനു പുതിയ മാനങ്ങള്‍ നല്കിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം മൂന്ന് തവണ നേടി. 2009 ല്‍ പത്മശ്രീ നല്കി രാജ്യം ആദരിച്ചു.
നായകവേഷത്തിലും അഭിനയിച്ചു. പിന്നണി ഗായകനുമായിരുന്നു. കമല്‍ ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന പ്രധാന ചിത്രം. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.
പ്രകൃതിസ്‌നേഹിയുമായിരുന്നു. തമിഴ്നാട്ടിലെ വനവത് കരണ പദ്ധതികളില്‍ സജീവ പങ്കാളിയായിരുന്നു. തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയിലാണ ജനനം. 1980 കളിലാണ് സിനിമയിലെത്തിയത്. സംവിധായകന്‍ കെ ബാലചന്ദറിന്റെ സഹസംവിധായകനും പ്രവര്‍ത്തിച്ചു.
COMMENTS