ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. സിദ്ദിഖ...
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലേക്കോ മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്നത് യു.പി സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചികിത്സയ്ക്ക് ശേഷം കാപ്പന്‍ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം കാപ്പന് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ച കോടതി യു.പി സര്‍ക്കാരിനോട് കാപ്പന്റെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച കോടതി കാപ്പന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നടപടി.
Keywords: Supreme court, Siddique Kappan issue, Hospital, Bail
COMMENTS