ന്യൂഡല്‍ഹി: 4500 കോടി രൂപ നിര്‍മാതാക്കള്‍ക്ക് നിര്‍മാണത്തിനായി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തന്നെ കോവിഡ് വാക്‌സിന്‍ വില നിശ്ചയിക്കണമെന്നു സുപ്...
ന്യൂഡല്‍ഹി: 4500 കോടി രൂപ നിര്‍മാതാക്കള്‍ക്ക് നിര്‍മാണത്തിനായി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തന്നെ കോവിഡ് വാക്‌സിന്‍ വില നിശ്ചയിക്കണമെന്നു സുപ്രീം കോടതി.
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ അതിരൂക്ഷമായാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. വാക്സിന്‍ പൊതുമുതലാണ്. കോവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നത്.
ഉത്പാദിപ്പിക്കുന്ന മൊത്തം വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു.
പൊതു ഫണ്ടില്‍ നിന്നുള്ള 4500 കോടി രൂപയാണ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയത്. അതിനാല്‍ വാക്സിന്‍ പൊതു ഉത്പന്നമാണ്.
വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമുള്ള പേറ്റന്റ് അധികാരവും ഇവിടെ അംഗീകരിക്കാനാവാത്ത സ്ഥിതിയാണ്. പേറ്റന്റ് അനുമതിയില്ലാതെ വാക്സിന്‍ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.
COMMENTS