ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എന്‍.വി രമണ നിയമിതനായി. നിലവിലെ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ ഏപ്രില്‍ 23 ന് വിരമിക്കാന...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എന്‍.വി രമണ നിയമിതനായി. നിലവിലെ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ ഏപ്രില്‍ 23 ന് വിരമിക്കാനിരിക്കെയാണ് നിയമനം. ഈ മാസം 24 നാണ് സത്യപ്രതിജ്ഞ. ആഗസ്റ്റ് 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ആന്ധ്രാപ്രദേശ് ഹെക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹെക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റീസ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതല്‍ സുപ്രീംകോടതിയില്‍ സേവനമനുഷ്ഠിച്ചു തുടങ്ങി.
Keywords: Supreme court, Chief justice, N.V Ramana, Appointed
COMMENTS